ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമിശാസ്ത്രം

ചുങ്കത്തറ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, മൂപ്പൈനാട്(വയനാട് ജില്ല) പഞ്ചായത്തും, കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, എടക്കര, വഴിക്കടവ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചാലിയാര്‍, പോത്തുകല്ല്, ഊര്‍ങ്ങാട്ടിരി, കൂടരഞ്ഞി (കോഴിക്കോട് ജില്ല) പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, തിരുവമ്പാടി പഞ്ചാത്തുകളും, വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തുമാണ്

. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിലാണ് ചുങ്കത്തറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെല്ല്, നാളികേരം, റബ്ബര്‍, അടയ്ക്ക എന്നിവ ഈ പഞ്ചായത്തിലെ പ്രധാന കൃഷിവിളകളാണ്. കേരളത്തിലെ പ്രധാനപ്പെട്ട പുഴകളില്‍ ഒന്നായ ചാലിയാര്‍ പുഴയും, പുന്നപുഴ, പാണ്ടിപുഴ തുടങ്ങിയവയും ഈ പഞ്ചായത്തിലൂടെ ഒഴുകുന്നു. 90 കുളങ്ങള്‍ ചുങ്കത്തറ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്. 80 പൊതുകിണറുകളും, 107 പൊതുകുടിവെള്ള ടാപ്പുകളും ഈ പഞ്ചായത്തിലെ ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. ജലസേചനപദ്ധതിയുടെ കീഴില്‍ മണലി ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍, കൊട്ടേപാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ തുടങ്ങി 8-ഓളം കനാലുകള്‍ ചുങ്കത്തറ പഞ്ചായത്തിലുണ്ട്. കുറത്തിമല, അണ്ടിക്കുന്ന്, പെരുമ്പൊയില്‍ കുന്ന് എന്നിവ ഈ പഞ്ചായത്തിലെ പ്രധാന കുന്നുകളാണ്. ചുങ്കത്തറ പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയില്‍ 10 ശതമാനം വനപ്രദേശമാണ്