ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന

സി കെ സുരേഷ്

പ്രസിഡൻ്റ്

മൈമൂന

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദുള്‍ നാസര്‍ ടി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റെജി ജോണി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റിയാസ് സി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് ഷഫീഖ് പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലംചുങ്കത്തറ ജനസംഖ്യ44569ജില്ലമലപ്പുറംതാലൂക്ക്നിലമ്പൂര്‍നിയമസഭാ മണ്ഡലംനിലമ്പൂര്‍ലോകസഭാ മണ്ഡലംവയനാട്വാര്‍ഡുകള്‍22വില്ലേജുകള്‍ചുങ്കത്തറ , കുറുമ്പലങ്ങോട്വിസ്തീര്‍ണ്ണം129.69 ചതുരശ്ര കിലോമീറ്റര്‍ സ്ത്രീ 22474പുരുഷന്‍ 22095 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1962-ലാണ്  ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. 129.69 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ചുങ്കത്തറ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, മൂപ്പൈനാട്(വയനാട് ജില്ല) പഞ്ചായത്തും, കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, എടക്കര, വഴിക്കടവ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചാലിയാര്‍, പോത്തുകല്ല്, ഊര്‍ങ്ങാട്ടിരി, കൂടരഞ്ഞി (കോഴിക്കോട് ജില്ല) പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, തിരുവമ്പാടി പഞ്ചാത്തുകളും, വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തുമാണ്. ചുങ്കത്തറ ഗ്രാമപഞ്ചായത്തിന്റെ മൊത്തം ജനസംഖ്യ 44,569 ആണ്.

കൂടുതൽ വായിക്കുക