ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1962-ലാണ് ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. 129.69 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ചുങ്കത്തറ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, മൂപ്പൈനാട്(വയനാട് ജില്ല) പഞ്ചായത്തും, കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, എടക്കര, വഴിക്കടവ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചാലിയാര്‍, പോത്തുകല്ല്, ഊര്‍ങ്ങാട്ടിരി, കൂടരഞ്ഞി (കോഴിക്കോട് ജില്ല) പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, തിരുവമ്പാടി പഞ്ചാത്തുകളും, വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തുമാണ്. ചുങ്കത്തറ ഗ്രാമപഞ്ചായത്തിന്റെ മൊത്തം ജനസംഖ്യ 44,569 ആണ്.
കൂടുതൽ വായിക്കുക